സിനിമയില്‍ യഥാര്‍ത്ഥ സ്ത്രീപക്ഷെ പുരുഷന്മാര് പറയാത്തതിനാലാണ് സ്ത്രീകള്‍ക്ക് സ്വന്തം പക്ഷം പറഞ്ഞ് സിനിമ ചെയ്യേണ്ടി വരുന്നതെന്ന് ഐഎഫ്എഫ്കെ ഓപ്പണ്‍ ഫോറത്തില്‍ ശ്രുതി ശരണ്യം. സ്ത്രീപക്ഷ കാഴ്ചപ്പാടുകള്‍ സിനിമയില്‍ അവതരിപ്പിക്കേണ്ടത് സ്ത്രീകളുടെ മാത്രം ചുമതലയല്ലന്നും പുരുഷന്റെ വിലയിരുത്തലിലെ സ്ത്രീപക്ഷമാണ് സിനിമകളില്‍ അവതരിപ്പിച്ചിട്ടുള്ളതെന്നും ഓപ്പണ്‍ ഫോറത്തില്‍ പറഞ്ഞു.
സിനിമയിലെ പ്രണയവും ലൈംഗികതയുമെല്ലാം പുരുഷന്റെ കാഴ്ചപ്പാടുകള്‍ മാത്രമായി ചുരുങ്ങുകയാണെന്നു ജപ്പാനീസ് ക്യൂറേറ്റര്‍ കികി ഫുങ് പറഞ്ഞു. സ്ത്രീ നോട്ടം മാത്രമല്ല പുരുഷ നോട്ടവും ചര്‍ച്ച ആകണമെന്ന് നാതാലിയ ശ്യാം അഭിപ്രായപ്പെട്ടു.
ശരീര രാഷ്ട്രീയം ചര്‍ച്ച ചെയ്യേണ്ട വിഷയമാണെന്നും സ്ത്രീകളെ എങ്ങനെ സ്ക്രീനില്‍ പുരുഷന് അവതരിപ്പിക്കുന്നു എന്നത് പ്രസക്തമാണെന്നും ജൂറി അംഗം മാര മാറ്റ ചൂണ്ടിക്കാട്ടി. സിനിമയുടെ സാങ്കേതിക മേഖലയിലേക്ക് കൂടുതല്‍ സ്ത്രീകള്‍ കടന്ന് വരണമെന്ന് വിധു വിന്‍സെന്റും കൂട്ടിച്ചേര്‍ത്തു. ശ്രേയ ശ്രീകുമാര്‍, സംഗീത ചേനംപുള്ളി തുടങ്ങിയവര്‍ ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്തു.