തിരുവനന്തപുരം: രാജ്യവ്യാപകമായും സംസ്ഥാനത്തും ഇന്ന് രേഖപ്പെടുത്തിയത് റെക്കോർഡ് ചൂട്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂടാണ് ഇന്ന് കേരളത്തിൽ രണ്ടിടങ്ങളിലായി രേഖപ്പെടുത്തിയത്. പാലക്കാട്ടും കരിപ്പൂർ വിമാനത്താവളത്തിലുമാണ് 39* സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ ഈ വർഷത്തെ ഏറ്റവും ഉയർന്ന ശരാശരി താപനിലയും ഇന്ന് രേഖപ്പെടുത്തി. 36.2 ഡിഗ്രീ സെൽസഷ്യസായിരുന്നു ഇന്ന് സംസ്ഥാനത്തെ ശരാശരി താപനില. മധ്യപ്രദേശിലെ രാജ്ഗഢിലാണ് ഇന്ന് രാജ്യത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. 36.2 ഡിഗ്രീ ചൂടാണ് അവിടെ ഇന്ന് ഔദ്യോഗികമായി രേഖപ്പെടുത്തിയത്.
എന്നാൽ സംസ്ഥാനത്തെ വിവിധ ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷനുകളിൽ താപനില നാൽപ്പത് ഡിഗ്രീക്ക് മുകളിലാണ് രേഖപ്പെടുത്തിയത്. പാലക്കാട് എരിമയൂരിൽ ഇന്ന് രേഖപ്പെടുത്തിയത് 44.3 ഡിഗ്രി സെൽഷ്യസ് ചൂടാണ്. ഉച്ചയ്ക്ക് 12 മണിക്കാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. ഇടുക്കി തൊടുപുഴയിൽ 41.7 ഡിഗ്രി സെൽഷ്യസും കണ്ണൂർ ചെമ്പേരിയിൽ 41.3 ഡിഗ്രി സെൽഷ്യസും ചൂട് രേഖപ്പെടുത്തി. ഇന്ന് 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനില രേഖപ്പെടുത്തിയത് 12 എഡബ്ല്യുഎസ് സ്റ്റേഷനുകളിലാണ്.
കണ്ണൂർ
ചെമ്പേരി 41.3°c
ഇരിക്കൂർ 40.5
ചേരുവഞ്ചേരി 39.8
കണ്ണൂർ AP 39.4
*തൃശൂർ
പീച്ചി 40.9
വെള്ളാനിക്കര 40.1
അതിരപ്പിള്ളി 39
*പാലക്കാട്
മണ്ണാർക്കാട് 40.8
മംഗലം ഡാം 40.8
കൊല്ലെങ്കോട് 40.4
പോത്തുണ്ടി 40.3
ഒറ്റപ്പാലം 40.2
അടക്കാപുത്തൂർ 39.9
പട്ടാമ്പി 39.3
*മലപ്പുറം*
നിലമ്പൂർ 40.8
മുണ്ടേരി 39.4
കൂത്താട്ടുകുളം 40.4
ചൂണ്ടി 39.6
വൈക്കം 39.7