കൊച്ചി: തിരുവനന്തപുരം മെഡിക്കൽ കോളജ് വിദ്യാർത്ഥിനി ഡോ.ഷഹനയുടെ ആത്മഹത്യയിൽ പ്രതി ഡോ. ഇ. എ. റുവൈസിന് പഠനം തുടരാനാകില്ല. പഠനം തുടരാൻ അനുമതി നൽകിയ സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ വഞ്ച് റദ്ദാക്കി. തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പലാണ് ഡിവിഷൻ ബഞ്ചിനെ സമീപിച്ചത്.
സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ റുവൈസ് വിവാഹത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് ഡോ.ഷഹന ആത്മഹത്യ ചെയ്തുവെന്നാണ് കേസ്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ റുവൈസ് പഠനം തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു തുടർന്ന് പഠനം വിലക്കിക്കൊണ്ടുള്ള ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു . ഇതിനെതിരെയാണ് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഹൈക്കോടതി ഡിവിഷൻ ബഞ്ചിനെ സമീപിച്ചത്
സിംഗിൾ ബഞ്ചിന്റെ ഉത്തരവ് ഫലത്തിൽ കേസ് അവസാനിപ്പിച്ചതിന് തുല്യമാണെന്നും അച്ചടക്ക നടപടി നേരിടുന്ന വിദ്യാർത്ഥി കേസ് പൂർത്തിയാകുന്നതിന് മുൻപ് പഠനത്തിൽ പ്രവേശിച്ചാൽ സാക്ഷികളെ സ്വാധീനിക്കൽ ഭീഷണിപ്പെടുത്തൽ എന്നിവ നടത്താമെന്നും ജാമ്യവ്യവസ്ഥകൾ ലംഘിക്കാനും ഇടയുണ്ടെന്ന് പ്രിൻസിപ്പൽ കോടതിയിൽ ബോധിപ്പിച്ചു