കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് മാറ്റണമെന്ന് ഹൈബി ഈഡന് എം.പി. മാര്‍ച്ചില്‍ ലോക്സഭയില്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലില്‍ ആണ് ഹൈബി ഈഡന് ഈ ആവശ്യം മുന്നോട്ട് വെച്ചത്.
ഇതേതുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം തേടിയിട്ടുണ്ട്. എന്നാല്‍ ഹൈബി ഈഡന്റെ ആവശ്യത്തെ എതിര്‍ത്ത കേരള സര്‍ക്കാര്‍ ഇത് അപ്രായോഗികമാണെന്നും വ്യക്തമാക്കി.
മാര്‍ച്ച് 23നാണ് ലോക്സഭയില്‍ ബില്‍ അവതരിപ്പിച്ചത്. ഇതില്‍ കേരളത്തിന്റെ അഭിപ്രായം തേടി മാര്‍ച്ച് 31ന് കേന്ദ്ര സര്‍ക്കാര്‍ ചീഫ് സെക്രട്ടറിക്ക് കത്തയക്കുകയും ചെയ്തിരുന്നു. ഈ ഫയലില്‍ ആണ് ഹൈബി ഈഡന്റെ ആവശ്യം തള്ളുന്നതായി മുഖ്യമന്ത്രി രേഖപ്പെടുത്തിയത്.