അബുദാബി: യുഎഇയിൽ കനത്ത മഴ തുടരുന്നു. ഇന്ന് രാവിലെ മുതൽ രാജ്യത്ത് ഏഴ് എമിറേറ്റുകളിൽ ആറിടത്തും മഴയുണ്ട്. അബുദാബി, ദുബൈ, ഷാർജ, അജ്മാൻ, ഫുജൈറ, റാസൽഖൈമെ എന്നിവിടങ്ങളിലെല്ലാം മഴ പെയ്തു.ഉമ്മുൽഖുവൈനിൽ മാത്രമാണ് മഴ അൽപം കുറവുള്ളത്.
സ്വയ്ഹാൻ, ദിബ്ബ, അൽ ദഫ്റ, അൽ ഹംറ, മലീഹ, ജബൽ അലി, അൽ ഐൻ എന്നിവിടങ്ങളിലാണ് ശക്തമായ മഴ പെയ്തത്. മഴ സാധ്യത മുൻനിർത്തി വിവിധ ഭാഗങ്ങളിൽ റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും യുഎഇയുടെ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും എന്നാണ് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ അറിയിപ്പ്. യുഎഇയുടെ ചില ഭാഗങ്ങളിൽ മിന്നലോടും ഇടിയോടും കൂടി മഴ പ്രതീക്ഷിക്കാം എന്നാണ് പ്രവചനം. ഇന്ന് രാത്രി വരെ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്.
കനത്ത മഴയ്ക്കിടെയുണ്ടായ ആലിപ്പഴ വർഷം ജനജീവിതം കൂടുതൽ ദുസ്സഹമാക്കി. ആലിപ്പഴം വീണു നിരവധി വാഹനങ്ങളുടെ ചില്ലുകൾ തകർന്നു. കെട്ടിട്ടങ്ങളുടെ മേൽക്കൂരയ്ക്കും തകരാർ സംഭവിച്ചു. റോഡുകളിൽ മഞ്ഞുകട്ടകൾ കൂട്ടത്തോടെ പതിച്ചതോടെ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു.
കനത്ത മഴ കണക്കിലെടുത്ത് ഒമാനിലെ എല്ലാ സ്കൂളുകളും തിങ്കളാഴ്ച അടച്ചിട്ടു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് രാജ്യത്തെ എല്ലാ പൊതു, സ്വകാര്യ സ്കൂളുകളിലെയും ക്ലാസുകൾ 2024 ഫെബ്രുവരി 12 തിങ്കളാഴ്ച നിർത്തി വെക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരുന്നു. അന്താരാഷ്ട്ര സ്കൂളുകൾക്കും തീരുമാനം ബാധകമാണ്. ഫെബ്രുവരി 13 ചൊവ്വാഴ്ച ക്ലാസുകൾ പുനരാരംഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
Different faces of the #rain in #uae
The dessert country has been experiencing rains. thundershowers, hailstorm and cold weather below 17 degrees in the last 2 days #dubai #rains #flooding #climate Most offices are shut or remotely working today with authorities sending out… pic.twitter.com/2bcLvefTaX
— Ronak (@ronakkotecha) February 12, 2024
is it really UAE? 😱
Some unbelievable moments 😳
The UAE is raining hail and snow 🥶
Like/Follow/repost and comments #uae #abudhabi #sharjah #ajman #fujairah #rak #uaq #ummalquwain #rasalkhaimah #alain #khorfakan #emirates #dubainow #rain #raining #raininuae #rainindubai… pic.twitter.com/bSQo8Xm8NS
— Ghazanfar Ali (@GhazanfarOfical) February 12, 2024