ദുബായ്: പകർച്ചാവ്യാധികളല്ലാത്ത കാൻസർ അടക്കമുള്ള രോഗങ്ങൾ പെരുകുന്നതിനെതിരെ പ്രതിരോധമാർഗങ്ങളുമായി ആയുഷ് മന്ത്രാലയം. പരമ്പരാഗത ചികിത്സാ രീതികളുടെ പ്രചാരം വർധിപ്പിച്ച് പ്രതിരോധം തീർക്കുകയാണ് മന്ത്രാലയം ഇതുവഴി ലക്ഷ്യമിടുന്നത്. ലോകമൊട്ടാകെ പ്രതിവർഷം 41 ദശലക്ഷം ആളുകളാണ് ഇത്തരത്തിൽ മരിക്കുന്നതെന്നാണ് കണക്കുകൾ.
ദുബായിൽ നടക്കുന്ന രണ്ടാമത് ആയുഷ് സമ്മിറ്റിന്റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് വിഷയം ഉയർന്ന് വന്നത്. ജനുവരി 13 മുതൽ 15 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വച്ചാകും പരിപാടി സംഘടിപ്പിക്കുക. ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ വാർത്താ സമ്മേളനത്തിൽ ആയുഷ് സമ്മിറ്റിന്റെ പ്രാധാന്യം വിശദീകരിച്ചു.ഇത്തരം രോഗങ്ങൾക്ക് ഏറ്റവും ഫലപ്രദവും ഏറ്റവും വേഗത്തിൽ ഫലം നൽകുന്നത് അലോപ്പതിയെല്ലേ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഫാസ്റ്റ് ഫുഡ് ആണോ ഹോംലി ഫുഡ് ആണോ ആരോഗ്യത്തിന് നല്ലത് എന്ന മറുചോദ്യമാണ് കോൺസുൽ ജനറൽ ഉന്നയിച്ചത്. സമൂഹത്തിൽ പരമ്പരാഗത ചികിത്സാ രീതികളെ കുറിച്ച് നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ മാറ്റാനാണ് ഇത്തരം സമ്മിറ്റുകൾ സംഘടിപ്പിക്കുന്നതെന്ന് ആയുഷ് കോൺഫറൻസ് ജനറൽ സെക്രട്ടറി ഡോ.ശ്യാം വ്യക്തമാക്കിദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ഈ മാസം പതിമൂന്ന് മുതൽ നടക്കുന്ന പരിപാടി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്യും. ആയുഷ് സഹമന്ത്രി ഡോ.മുഞ്ജ്പാറ മഹേന്ദ്രങായ് കലുഭായ് , യുഎഇയിലെ ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീർ, ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ എന്നിവർ ചടങ്ങിൽ വിശിഷ്ടാഥിതികളാകുംആയുഷ് മന്ത്രാലയത്തിന്റെ പിന്തുണയോടെ സയൻസ് ഇന്ത്യ ഫോറവും, വേൾഡ് ആയുർവേദിക് ഫൌണ്ടേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ayushdubai.org എന്ന വെബ് സൈറ്റിലൂടെ പൊതുജനങ്ങൾക്കും പരിപാടിയിലേക്ക് രജിസ്റ്റർ ചെയ്യാം. സമ്മിറ്റിന്റെ ഭാഗമായി നടത്തുന്ന പ്രദർശനത്തിൽ പൊതുജനങ്ങൾക്ക് സൌജന്യമായി പങ്കെടുക്കാവുന്നതാണ്.ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ, സയൻസ് ഇന്ത്യ ഫോറം രക്ഷാധികാരി സിദ്ധാർത്ഥ് ബാലചന്ദ്രൻ, ആയുഷ് കോൺഫറൻസ് ജനറൽ സെക്രട്ടറി ഡോ.ശ്യാം, ദി ഹാർട്ട് ഓഫ് യൂറോപ്പ് പ്രതിനിധി സാറാ അലി, ഹാർട്ട് ഫുൾനെസ് പ്രതിനിധി സഞ്ജയ് മെഹ്റിഷ്, സയൻസ് ഇന്ത്യ ഫോറം വൈസ് പ്രസിഡന്റ് മോഹൻ ദാസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു