സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പൊതികള്‍ വില്ക്കാന് പാടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇവ ഉറപ്പുവരുത്തുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചതായും മന്ത്രി പറഞ്ഞു. നിലവില്‍ പരിശോധനകള്‍ നടക്കുന്നുണ്ട്. അതിന് പുറമെയാണ് പ്രത്യേക പരിശോധന ആരംഭിച്ചത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി 606 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. അതില്‍ പോരായ്മകള്‍ കണ്ടെത്തിയ 101 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി.
ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തവര്ക്കെതിരയും ഭക്ഷണ പൊതികളില്‍ മുന്നറിയിപ്പോട് കൂടിയ സ്റ്റിക്കര്‍ പതിക്കാത്തവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.