ഷെയ്ഖ് ഡോ.സഈദ് ബിന്‍ തഹ്നുന്‍ അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തിലും മഹനീയ സാന്നിധ്യത്തിലും ഐന്‍ അല്‍ ഐന്‍ അമിറ്റി ക്ലബ് സംഘടിപ്പിക്കുന്ന വടംവലി മഹോത്സവം 2023 അല്‍ ഐന്‍ ലുലു കുവൈത്താത്ത് അങ്കണത്തില്‍ ഇന്ന് നടക്കും. ഇന്ന് വൈകുന്നേരം ആറ് മണിക്കാണ് വടംവലി മഹോത്സവം നടക്കുന്നത്.
യൂറോപ്പില്‍നിന്നും മറ്റ് ജി.സി.സി രാജ്യങ്ങളില്‍ നിന്നുമുള്ള ടീമുകളെ കൂടാതെ കേരളത്തില്‍ നിന്നുമുള്ള പതിനഞ്ചില്‍പരം പ്രമുഖ താരങ്ങളും വിവിധ ടീമുകളില്‍ മത്സരിക്കാനെത്തുന്നുണ്ട്. ആവേശം നിറയ്ക്കുന്ന അങ്കക്കളിയാട്ടമായിരിക്കും ഇന്ന് നടക്കുക.
എല്ലാ കായിക പ്രേമികള്‍ക്കും ലുലു കുവൈത്താത് അങ്കണത്തില്‍ പരിപാടി കാണാന്‍ എത്തിച്ചേരാം.