കരിപ്പൂര്‍ വഴിയുള്ള ഹജ്ജ് യാത്രനിരക്കിലെ അമിത വര്‍ധനയില്‍ മുസ്ലീംലീഗ് പ്രക്ഷോഭത്തിലേക്ക്. എയര്‍ ഇന്ത്യ സൗദി എയര്‍ലൈന്‍സിന്റെ തുകയിലേക്ക് നിരക്ക് കുറയ്ക്കണമെന്നും ഇല്ലെങ്കില്‍ റീ ടെന്‍ഡര്‍ നടത്തണമെന്നും മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം ആവശ്യപ്പെട്ടു.
നിരക്ക് കൂട്ടിയതില്‍ കേന്ദ്രസര്‍ക്കാരും കേരള സര്‍ക്കാരും മറുപടി പറയണമെന്നും പിഎംഎ സലാം ആവശ്യപ്പെട്ടിരുന്നു.
അമിതമായ നിരക്ക് ഏര്‍പ്പെടുത്തിയത് കുറയ്ക്കാന്‍ സര്‍ക്കാര്‍ എയര്‍ ഇന്ത്യയോട് ആവശ്യപ്പെടണമെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും ആവശ്യപ്പെട്ടിരുന്നു. വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ ഇറങ്ങാത്തതിന്റെ പേരില്‍ ഹാജിമാരെ ബുദ്ധിമുട്ടിക്കാന്‍ പാടില്ലെന്നും അമിത വര്‍ദ്ധന സംബന്ധിച്ച് പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.
ഇത്തവണ 14,000ത്തിലധികം തീര്‍ത്ഥാടകര്‍ കരിപ്പൂര്‍ വഴി യാത്രയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്. യാത്രാ നിരയ്ക്ക് കൂടിയ സാഹചര്യത്തില്‍ അപേക്ഷ മാറ്റി നല്‍കുക എളുപ്പമല്ല. എയര്‍ ഇന്ത്യയാണ് കരിപ്പൂരില്‍ ഹജ്ജ് സര്‍വീസ് നടത്തുന്നത്. അതേസമയം നെടുമ്പാശ്ശേരി, കണ്ണൂര്‍ വിമാനത്താവളത്തില്‍ ഹജ്ജ് യാത്ര നിരക്ക് കുത്തനെ കുറഞ്ഞപ്പോള്‍ കരിപ്പൂരില്‍ എയര്‍ ഇന്ത്യ നിരക്ക് വന്‍തോതില്‍ ഉയര്‍ത്തി. നെടുമ്പാശ്ശേരി, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ സൗദി എയര്‍ലൈന്‍സ് ആണ് സര്‍വീസ് നടത്തുന്നത്.
യാത്ര നിരക്ക് കുറച്ചില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്ന് സമസ്തയുടെ യുവജന വിഭാഗമായ എസ്.വൈ.എസ് മുന്നറിയിപ്പ് നല്ക