തിരുവനന്തപുരം: തിരുവനന്തപുരം വിമൻസ് കോളേജിൽ കരുതലും കൈതാങ്ങുമെന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.’കരുതലും കെെത്താങ്ങും കേരളത്തിലെ ജനങ്ങൾക്ക് പുതുമയുള്ള കാര്യമല്ല. നേരത്തെയും സർക്കാർ ഈ പരിപാടി സംഘടിപ്പിച്ചിരുന്നു. സമൂഹത്തിന്റെ അടിത്തട്ടിലുളളവരെയും പാവപ്പെട്ടവരെയുമാണ് സർക്കാർ ചേർത്ത് പിടിക്കുന്നത്.സമൂഹത്തിന് ഏതെങ്കിലും തരത്തിലുള്ള വേർതിരിവ് ഉണ്ടാക്കാൻ വേണ്ടിയല്ല.
സമൂഹത്തിൻ്റെ മേൽത്തട്ടിൽ ഉള്ളവർക്കും സമ്പന്നർക്കും മറ്റ് തരത്തിൽ സ്വാധീനം ചെലുത്താൻ കഴിയുന്നവർക്കും പ്രശ്നങ്ങൾ പരിഹരിക്കാൻ അവരുടേതായ മാർഗങ്ങളിലൂടെ സാധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ എട്ട് വർഷവും നടപ്പാക്കിയ കാര്യങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന രീതി തുടരും. അതോടൊപ്പം ഫയലുകൾ കെട്ടിക്കിടക്കുന്നത് അവസാനിപ്പിക്കുന്നതിനുള്ള വലിയ ശ്രമം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.