ലോകത്തെ ഒന്നാകെ ഒരു വിരൽത്തുമ്പിലാക്കിയ ഗൂഗിളിന് ഇന്ന് 25 വയസ്സ് തികയുന്നു. സ്റ്റാൻസ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് ടെക് ഭീമനായ ഗൂഗിളിന്റെ കഥയാരംഭിക്കുന്നത്. 1998 ൽ സ്റ്റാൻസ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ പി എച് ഡി വിദ്യാർത്ഥികളായ ലാറി പേജും സെർജി ബ്രിന്നും ചേർന്നായിരുന്നു ഗൂഗിൾ വികസിപ്പിച്ചെടുത്തത്. അതുവരെയുണ്ടായിരുന്ന സേർച്ച് എഞ്ചിനുകളിൽ നിന്നും വ്യത്യസ്തമായി വ്യക്തിഗത പേജുകളിലേക്ക് എളുപ്പമെത്താൻ കണക്ടിങ് ലിങ്കുകൾ ഉപയോഗിക്കുന്ന രീതിയാണ് അവർ ഉപയോഗിച്ചത്. സൂസൻ വോജ്സിക്കിയുടെ (പിൽക്കാലത്ത് യൂട്യൂബ് മേധാവി) ഗരാജ് വാടകയ്ക്കെടുത്തായിരുന്നു ഇരുവരും ഗൂഗിൾ വികസിപ്പിച്ചത്.
എന്ത് കൊണ്ട് ‘ഗൂഗിൾ’?
ഒന്നിന് ശേഷം നൂറ് പൂജ്യങ്ങൾ ചേർത്താൽ എന്ത് വായിക്കും? ഒന്നിന് ശേഷം നൂറ് പൂജ്യങ്ങൾ ചേർത്താൽ വായിക്കുന്ന സംഖ്യയെ ഗൂഗോൾ (googol) എന്നാണ് പറയുക. ഇത് തങ്ങളുടെ സെർച്ച് എൻജിന്റെ പേരായി നൽകാനായിരുന്നു ലാറിയും ബ്രിന്നും ആഗ്രഹിച്ചത്. എണ്ണിയാലൊടുങ്ങാത്ത വിവരങ്ങൾ സെർച്ച് എൻജിനിലൂടെ ലഭ്യമാക്കണം എന്നായിരുന്നു ഇരുവരുടെയും ലക്ഷ്യം. എന്നാൽ അക്ഷരങ്ങളിൽ ചെറിയ വത്യാസം വരുത്തി അവതരിപ്പിച്ച ഗൂഗിൾ പിന്നീട് ചരിത്രമായി മാറുകയായിരുന്നു.
പിന്നീട് വളരെ പെട്ടെന്നായിരുന്നു ഗൂഗിൾ ലോകത്തെ ഏറ്റവും മൂല്യമുള്ള സെർച്ച് എഞ്ചിനായി മാറിയത്. ഗൂഗിളിന്റെ പല ഫീച്ചറുകളും ഗൂഗിളിനെ ആ കാലത്ത് തന്നെ ജനപ്രിയമാക്കി. വെബ്സൈറ്റുകളിലേക്കുള്ള ലിങ്കുകളുടെ ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിൽ പേജുകൾ റാങ്ക് ചെയ്യപ്പെട്ടത് ഉപഭോക്താക്കളിൽ ഗൂഗിളിനെ ശ്രദ്ധേയമാക്കി.
കേവലം വെബ് സെർച്ച് എൻജിനിൽ നിന്നും ‘എന്തിനും ഏതിനും ഗൂഗിൾ’ എന്ന അവിശ്വസനീയ ജനപ്രീതിയിലേക്ക് വളരെ പെട്ടെന്ന് തന്നെ ഗൂഗിളിന് വളരാൻ സാധിച്ചു. ചിത്രങ്ങളും വിഡിയോകളും മുതൽ ഇന്ന് എ ഐ സംവിധാനങ്ങൾ വരെ വാഗ്ദാനം ചെയ്യുന്ന ഗൂഗിൾ ഏറ്റവും മൂല്യമുള്ള ടെക് കമ്പിനിയാണ്. 2015 ൽ ഗൂഗിൾ പല കമ്പനികളായി വിഭജിക്കപ്പെട്ടു. ആൽഫബെറ്റ് എന്ന മദർ കമ്പനിക്ക് കീഴിലെ ഉപകമ്പനിയാണ് ഗൂഗിൾ ഇന്ന്. ആ കമ്പനിയുടെ തലപ്പത്ത് ഇന്ത്യക്ക് അഭിമാനമായി സുന്ദർ പിച്ചെയാണുള്ളത്.
1988 സെപ്റ്റംബർ 4 ന് ആരംഭിച്ച ഗൂഗിളിന്റെ യാത്ര 25 ആം വർഷത്തിൽ എത്തി നിൽക്കുമ്പോൾ ഗൂഗിൾ കൈവരിച്ച നേട്ടങ്ങൾ ഒട്ടനവധിയാണ്. സാമ്പത്തികമായ വളർച്ചയ്ക്കപ്പുറം ഒട്ടേറെ തൊഴിലവസരങ്ങളും എ ഐ ഉൾപ്പടെയുള്ള നൂതന സാങ്കേതിക വിദ്യകൾക്കും കരുത്ത് പകർന്ന് ഗൂഗിൾ മുന്നോട്ട് തന്നെ