രണ്ടാമത് ആഗോള സൈബർ ഉച്ചകോടിയ്ക്ക് റിയാദിൽ ഗംഭീര തുടക്കം. കൂടുതൽ വിജ്ഞാന വാതിലുകൾ തുറക്കുക, പരിഹാര വഴികൾ തേടുക എന്നീ ലക്ഷ്യങ്ങളാണ് സൈബർ ഉച്ചകോടിയുടെ (സൈബർ സെക്യൂരിറ്റി ഫോറം ) പ്രധാന ഉദ്ദേശം. റിട്സ് കാൾട്ടൺ ഹോട്ടലിൽ വച്ച് നടന്ന ഫോറം റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ അൽ-സഈദ് ഉദ്ഘാടനം ചെയ്തു.
ഭരണാധികാരി സൽമാൻ രാജാവിന്റെ രക്ഷകർതൃത്വത്തിൽ സൗദി നാഷണൽ സൈബർ സെക്യൂറിറ്റി അതോറിറ്റിയാണ് ഫോറം സംഘടിപ്പിച്ചത്. ഫോറത്തിൽ 120 ഇൽ പരം അന്താരാഷ്ട്ര പ്രഭാഷകരും 100 ഓളം രാജ്യങ്ങളുടെ പ്രതിനിധികളും ദ്വിദിന ഫോറത്തിൽ പങ്കെടുത്തു. അതേസമയം സൈബർ മേഖല, ജിയോ സൈബർ വികസനം, സൈബർ മേഖലയുടെ ഭാവി എല്ലാവർക്കും സൈബർ സുരക്ഷ തുടങ്ങിയ വിഷയങ്ങളാണ് ഫോറത്തിൽ ചർച്ച ചെയ്യുക. ഇതിനായി 30ൽ അധികം പാനലുകളും രൂപപ്പെടുത്തിയിട്ടുണ്ട്.