ബെംഗളൂരു: ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. കെ.എം. ചെറിയാന് (82) അന്തരിച്ചു. ശനിയാഴ്ച രാത്രി 11.50ന് മണിപ്പാല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. സ്വകാര്യ പരിപാടിക്കായി ബെംഗളൂരുവില്‍ എത്തിയപ്പോഴായിരുന്നു മരണം.
പീഡിയാട്രിക് ട്രാൻസ്പ്ലാന്റ്, ലേസർ ഹാർട്ട് സർജറി എന്നിവയും രാജ്യത്ത് ആദ്യമായി നടത്തിയത് ഡോ.കെ.എം. ചെറിയാൻ ആണ്. വേൾഡ് കോൺഗ്രസ് ഓഫ് തൊറാസിക് കാർഡിയാക് സർജൻ പ്രസിഡന്റാകുന്ന ആദ്യ ഇന്ത്യക്കാരനും ഇന്ത്യയിൽ നിന്നുള്ള അമേരിക്കൻ അസോസിയേഷൻ ഓഫ് തൊറാസിക് സർജറിയിലെ ആദ്യ അംഗവുമായിരുന്നു ഡോ.കെ.എം. ചെറിയാൻ.
ചെന്നൈയിലെ മദ്രാസ് മെഡിക്കൽ മിഷന്റെ സ്ഥാപക വൈസ് പ്രസിഡന്റും ഡയറക്ടറുമായിരുന്നു ഡോ.കെ.എം ചെറിയാൻ. വെല്ലൂർ മെഡിക്കൽ കോളേജിൽ സർജറി വിഭാഗം പ്രൊഫസറായാണ് കെ.എം ചെറിയാൻ സേവനം ആരംഭിച്ചത്. ഓസ്ട്രേലിയയിലും അമേരിക്കയിലും ബിർമിങ്ഹാമിലും അലബാമയിലും പ്രവർത്തിച്ചിട്ടുണ്ട്.