പത്തനംതിട്ട: പത്തനംതിട്ടയിൽ ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ ഗ്യാങ് വാറിനിടെ യുവാവിനെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്തി.ചെതോങ്കര സ്വദേശി 24 വയസുളള അമ്പാടിയെന്ന യുവാവാണ് മരിച്ചത്.
ബിവറേജസിന് മുന്നിലുണ്ടായ അടിപിടിയാണ് കൊലപാതകത്തിൽ കലാശിച്ചത്.റോഡപകടത്തിൽ കൊല്ലപ്പെട്ടു എന്ന രീതിയിലാണ് ആദ്യം പോലീസ് ഇതിനെ സമീപിച്ചത്. എന്നാൽ പിന്നീടാണ് സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും കൊലപാതകമാണെന്ന് സംശയുണ്ടായത്.
യുവാവിനെ കൊലപ്പെടുത്തിയശേഷം യുവാക്കൾ കാർ ഉപേക്ഷിച്ച് ഒളിവിൽ പോവുകയായിരുന്നു. കീക്കൊഴൂരിൽ വാടകയ്ക്ക് താമസിക്കുകയാണ് അമ്പാടി.