ഷാർജ : ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിലുണ്ടായ അഗ്നിബാധയിൽ നാല് ആഫ്രിക്കൻ സ്വദേശികൾ മരിച്ചതായും ആറുപേർക്ക് പരിക്കേറ്റതായും ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
നിരവധി പ്രവാസികൾ താമസിക്കുന്ന 51 നിലയുള്ള കെട്ടിടത്തിന്റെ നാല്പത്തി രണ്ടാം നിലയിലായിരുന്നു അഗ്നിബാധയുണ്ടായത്.
സഹാറ സെന്ററിന് എതിർവശമുള്ള ഫ്ലാറ്റിൽ ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് അഗ്നിബാധ റിപ്പോർട്ട് ചെയ്തത്.
അഗ്നിരക്ഷാ സേനയും പോലീസും സ്ഥലത്തെത്തി ഉച്ചയോടെ തീ നിയന്ത്രണ വിധേയമാക്കിയതായി ഷാർജ പോലീസ് അധികൃതർ വ്യക്തമാക്കി.