71 ആമത് മിസ്സ് യൂണിവേഴ്സ് മത്സര വേദിയിൽ കരച്ചിലടക്കാനാവാതെ 2021 ലെ വിശ്വസുന്ദരി പട്ടം നേടിയ ഹർണാസ് സന്ധു. വിശ്വസുന്ദരിയായുള്ള അവസാനത്തെ റാംപ് വാക്കിനിടെയാണ് ഹർണാസിന് കരച്ചിലടക്കാൻ സാധിക്കാതെ വന്നത്.
ഈ വർഷത്തെ വിശ്വ സുന്ദരിയായി തെരഞ്ഞെടുക്കപ്പെടുന്ന പുതിയ വ്യക്തിയെ കിരീടം അണിയിക്കുന്നത് കഴിഞ്ഞ വർഷത്തെ വിശ്വ സുന്ദരിയാണ്. ഇതിന് വേണ്ടിയാണ് ഹർണാസ് സന്ധു വേദിയിലെത്തിയത്. വികാരാധീനയായ ഹർണാസിന് റാംപിൽ നടക്കുന്നതിനിടെ കാൽ ഇടറുകയും ചെയ്തു.
സുസ്മിത സെന്നിന്റെ മുഖം ആലേഖനം ചെയ്ത കറുത്ത ഗൗണാണ് ഹർണാസ് അണിഞ്ഞിരുന്നത്. 1994 ൽ ഇന്ത്യയ്ക്ക് ആദ്യമായി വിശ്വസുന്ദരി പട്ടം നേടിക്കൊടുത്ത താരമാണ് സുസ്മിത സെൻ. അവർക്ക് ആദരമർപ്പിക്കാനായിരുന്നു ഉടുപ്പിൽ മുഖം വരച്ചു ചേർത്തത്.