തിരുവനന്തപുരം: എസ്എഫ്ഐക്ക് എതിരായ പരാമര്‍ശം പദവിക്ക് ചേര്‍ന്നതാണോ എന്ന് ബിനോയ് വിശ്വം ആത്മപരിശോധന നടത്തണമെന്നും ബിനോയ് വിശ്വം പറഞ്ഞത് വസ്തുതകളല്ലെന്നും എ.എ.റഹിം.
ഇടതുപക്ഷ ഐക്യത്തിന്റെ പ്രസക്തി സിപിഐ സെക്രട്ടറി മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കൊയിലാണ്ടി ഗുരുദേവ കോളേജില്‍ പ്രിന്‍സിപ്പലിനെയും അധ്യാപകനെയും എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവം വലിയ വിവാദമായ പശ്ചാത്തലത്തിലായിരുന്നു ബിനോയ് വിശ്വം എസ്.എഫ്.ഐയ്ക്കെതിരേ രൂക്ഷവിമർശനം ഉന്നയിച്ചത്.
പുതിയ എസ്.എഫ്.ഐക്കാർക്ക് ഇടതുപക്ഷമെന്ന വാക്കിന്റെ അർഥവും അവരുടെ രാഷ്ട്രീയ ആശയത്തിന്റെ ആഴവുമറിയില്ലെന്നും ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനത്തിന്റെ ശൈലിയല്ല എസ്.എഫ്.ഐയുടേതെന്നും അദ്ദേഹം വിമർശിച്ചിരുന്നു.