മനാമ: കോഴിക്കോട് സ്വദേശിയായ പ്രവാസി ബഹ്റെനിൽ അന്തരിച്ചു. വടകര തിരുവള്ളൂർ ചാനീയംകടവ് കടവത്ത് മണ്ണിൽ സത്യൻ ആണ് റാസ്റുമാനിലെ താമസസ്ഥലത്ത് വച്ച് മരണപ്പെട്ടത്. 51 വയസ്സായിരുന്നു.
ഹൃദയാഘാതം കാരണമാണ് മരണം. ഒപ്പം താമസിക്കുന്നവരാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉറക്കത്തിനിടെ ഹൃദയാഘാതം സംഭവിച്ചതാണ് എന്നാണ് കരുതുന്നത്. സുനിതയാണ് സത്യൻ്റെ ഭാര്യ. നിവേദ് സത്യൻ, നിഹാൽ സത്യൻ എന്നിവർ മക്കളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ കെഎംസിസി ഭാരവാഹികളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.