ഹിജ്രി പുതുവർഷം പ്രമാണിച്ച് യുഎഇ നിവാസികൾക്കും ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികൾക്കും ആശംസകൾ യുഎഇ ഭരണാധികാരി ഷേയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. പുതുവർഷം പുരോഗതിയുടെയും സമാധാനത്തിന്റെയും വർഷമാകട്ടെയെന്നാണ് ട്വിറ്ററിൽ പങ്കുവെച്ച സന്ദേശത്തിലൂടെ അദ്ദേഹം ആശംസിച്ചു.
On the occasion of Hijri New Year, I extend my warmest congratulations to the people of the UAE and to Muslims everywhere. We pray to God that the new year is filled with progress and stability, and that it brings a renewed commitment to peace and harmony around the world.
— محمد بن زايد (@MohamedBinZayed) July 19, 2023
ഇസ്ലാമിക് കലണ്ടർ പ്രകാരം ജൂലൈ 17 ആണ് മുഹ്റം 1. വെള്ളിയാഴ്ചയാണ് പുതുവർഷം പ്രമാണിച്ചുള്ള പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ യുഎഇ നിവാസികൾക്ക് മൂന്ന് ദിവസത്തെ അവധി ലഭിക്കുമെന്നാണ് കണക്ക് കൂട്ടൽ. അതേസമയം ഷാർജ എമിറേറ്റിൽ വ്യാഴാഴ്ചയും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ പൊതുമേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് നാല് ദിവസമായിരിക്കും അവധി ലഭിക്കുക.
അവധി ദിവസമായ ജൂലൈ 20 ന് ഷാർജയിൽ പബ്ലിക് പാർക്കിംഗും സൗജന്യമായിരിക്കും