സൗദിയിൽ ഇന്ത്യൻ എംബസി ഇടപെട്ടതോടെ ഇഖാമ കാലാവധി പൂർത്തിയാക്കിയവർക്ക് എക്സിറ്റ് നിബന്ധനകൾ ലഘൂകരിച്ചു. റിയാദ് എംബസിക്കുള്ളിൽ എവിടെയായിരുന്നാലും എംബസിയിൽ നിന്ന് ഫൈനൽ എക്സിറ്റ് ലഭിക്കുന്ന പുതിയ രീതി അവതരിപ്പിച്ചു. സൗദി തൊഴിൽ മന്ത്രാലയവും ഇന്ത്യൻ എംബസിയും സഹകരണത്തോടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
http://www.eoiriyadh.gov.in എന്ന ലിങ്കിൽ റജിസ്റ്റർ ചെയ്യണം. ശേഷം എംബസിയിൽ നിന്നുള്ള നിർദ്ദേശങ്ങൾക്കായി കാത്തിരിക്കണം. എന്നാൽ, കിഴക്കൻ സൗദി അറേബ്യയിലെ ജുബൈലിലുള്ള ഇന്ത്യക്കാർക്ക് നൽകുന്ന ഇഎംബിയിൽ തുടങ്ങുന്ന റജിസ്ട്രേഷൻ നമ്പർ ഇന്ത്യൻ എംബസിയിലെ സാമൂഹിക പ്രവർത്തകനും ജുബൈലിലെ പ്രവാസി വെൽഫെയർ പാർട്ടി അംഗവുമായ സൈഫുദ്ദീൻ പൊട്ടശ്ശേരിക്ക് കൈമാറാവുന്നതാണ്.
റിയാദ് ഇന്ത്യൻ എംബസിയുടെ പരിധിയിൽ വരുന്ന ഹുറൂബുളിലുള്ളവർക്കും ഈ ലിങ്കിൽ റജിസ്റ്റർ ചെയ്ത് നമ്പർ നൽകിയാൽ ഫൈനൽ എക്സിറ്റ് ലഭിക്കാൻ എംബസി സൗകര്യമൊരുക്കി നൽകും. ഇഖാമ കാലാവധി കഴിഞ്ഞ് ജോലി തേടി മറ്റിടങ്ങളിലേക്ക് പോയവർക്ക് ആശ്വാസമാണ് ഈ പുതിയ വ്യവസ്ഥ.
ഇതുവരെ അതാത് പ്രദേശത്തെ ലേബർ ഓഫീസുകളിൽ നേരിട്ട് പോയി ഫോം പൂരിപ്പിച്ച് അപേക്ഷ നൽകണമായിരുന്നു. ദൂരെനിന്നുള്ളവർക്കും നേരിട്ട് പോകാൻ സാധിക്കാത്തവർക്കും ഇത് ദുഷ്കരമായിരുന്നു.