ഇത്തിഹാദ് എയർവേയ്സ് ചൈനയിലെ ഗ്വാങ്ഷൂവിലേക്ക് പുതിയ റൂട്ട് അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ഒക്ടോബർ 10നാണ് സർവ്വീസ് ആരംഭിക്കുക. ആഴ്ചയിൽ രണ്ടുതവണയാണ് സേവനം ലഭ്യമാവുക. സർവ്വീസിനായി രണ്ട് ക്ലാസ് ബോയിംഗ് 777 ആണ് ആദ്യമുപയോഗിക്കുക.
ഇതോടെ പാൻഡെമിക് ആരംഭിച്ചതിന് ശേഷം ചൈനയിലെ ബീജിംഗ്, ഷാങ്ഹായ്, ഗ്വാങ്ഷോ എന്നിവിടങ്ങളിലേക്ക് ദീർഘദൂര പാസഞ്ചർ സർവീസ് നടത്തുന്ന ആദ്യത്തെ അന്താരാഷ്ട്ര വിമാനക്കമ്പനിയായി ഇത്തിഹാദ് എയർവേയ്സ് മാറി. അബുദാബിക്കും ചൈനയ്ക്കുമിടയിൽ ഇത്തിഹാദിന്റെ പ്രതിവാര ഫ്ലൈറ്റുകൾ ഇതോടെ നാല് എണ്ണമായി.
ഗ്രേറ്റർ ബേ ഏരിയയുമായി നിരവധി ബന്ധങ്ങളുള്ള ഗ്വാങ്ഷൂ ആധുനികവും നല്ല ബന്ധമുള്ളതുമായ നഗരമാണെന്ന് ഇത്തിഹാദിന്റെ സീനിയർ വൈസ് പ്രസിഡന്റ് ഗ്ലോബൽ സെയിൽസ് ആൻഡ് കാർഗോ മാർട്ടിൻ ഡ്രൂ പറഞ്ഞു. യുഎഇയ്ക്കും ചൈനയ്ക്കും ഇടയിലുള്ള യാത്രാ റൂട്ടുകളിലെ തിരക്ക് പുതിയ സർവീസ് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.