ബക്കിങ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ലോങ് ജമ്പിൽ മലയാളികളായ എൽദോസ് പോൾ സ്വർണവും അബ്ദുള്ള അബൂബക്കർ വെള്ളിയും നേടി ചരിത്രം സൃഷ്ടിച്ചു. ഇതാദ്യമായാണ് വ്യക്തിഗത ഇനത്തിൽ ഒന്നും രണ്ടും സ്ഥാനം ഒരു രാജ്യം സ്വന്തമാക്കുന്നത്.
വ്യക്തിഗത ഇനത്തിൽ ഒരു മലയാളി താരം ഇതാദ്യമായാണ് സ്വർണ്ണം നേടുന്നത്. കോമൺവെൽത്ത് ഗെയിംസിൽ ട്രാക്ക് ആൻഡ് ഫീൽഡിൽ നേടുന്ന ആറാമത്തെ സ്വർണമാണ് എൽദോസിന്റേത് . ആദ്യത്തെ രണ്ടുതവണ നന്നായി ചാടാൻ പറ്റിയില്ലെങ്കിലും മൂന്നാമത്തെ തവണ 17.03 മീറ്റർ ചാടി എൽദോസ് സ്വർണ്ണം ഉറപ്പിച്ചു. തൊട്ടു പിറകിലായി 17.02 മീറ്റർ ചാടി അബ്ദുള്ള വെള്ളിയും നേടി. ബർമുഡ താരമായ ജാ നാഹ് പെരിൻഷെഫ് 16.92 മീറ്റർ ചാടി മൂന്നാം സ്ഥാനവും നേടി
തന്റെ നാലാമത്തെ വയസ്സിൽ അമ്മയെ നഷ്ട്ടപ്പെട്ട എൽദോസിന് പിന്നീട് എല്ലാം അച്ഛന്റെ അമ്മയായിരുന്നു. കുടുംബവും നാട്ടുകാരും എൽദോസിന്റെ വിജയത്തിൽ മധുരപലഹാരങ്ങളും പടക്കവും പൊട്ടിച്ചു ആഘോഷിച്ചു. ഒളിമ്പിക്സിൽ മെഡൽ നേടണമെന്നതാണ് അബ്ദുല്ലയുടെ വലിയ ആഗ്രഹം എന്ന് വീട്ടുകാർ വ്യക്തമാക്കി. ഇരുവർക്കും മെഡൽ നേടാനായതിൽ അതിയായ സന്തോഷവും അവർ പങ്കുവച്ചു.