പീഡനക്കേസിനെ തുടര്‍ന്ന് ഒളിവില്‍ പോയ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ മൂവാറ്റുപുഴയില്‍ തിരിച്ചെത്തി. കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് എല്‍ദോസ് മൂവാറ്റുപുഴയിലെ വീട്ടില്‍ തിരിച്ചെത്തിയിരിക്കുന്നത്. 11 ദിവസായി എൽദോസ് ഒളിവിലായിരുന്നു.
ഒരു ജീവിയെപ്പോലും ഉപദ്രവിച്ചിട്ടില്ല. നിരപരാധിയാണെന്നും അത് തെളിയിക്കുമെന്നും എല്‍ദോസ് പറഞ്ഞു. കെപിസിസി പ്രസിഡന്റിനെ വിളിച്ച് സംസാരിച്ചു. പാര്‍ട്ടിക്ക് വിശദീകരണം നല്കി. ഒളിവില്‍ പോയിട്ടില്ല, കോടതിക്ക് മുന്നില്‍ തന്റെ അപേക്ഷ ഉണ്ടായിരുന്നെന്ന് എല്‍ദോസ് പറഞ്ഞു. നാളെ കോടതിയില്‍ ഹാജരായി ജാമ്യനടപടി പൂര്‍ത്തിയാക്കുമെന്നും എൽദോസ് പറഞ്ഞു.
അതേസമയം എല്‍ദോസിനെതിരായ നടപടിയില്‍ കെപിസിസി തീരുമാനം വൈകിയേക്കും. നിരപരാധി ആണെന്ന് കാണിച്ചാണ് എംഎല്‍എ പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയത്. എന്നാല്‍ പരാതിക്ക് പിന്നാലെ ഒളിവില്‍ പോയതില്‍ നേതാക്കള്‍ക്ക് അമര്‍ഷം ഉണ്ട്.