തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എസ്എസ്എൽസി – ഹയർസെക്കണ്ടറി പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് പരീക്ഷാതീയതികൾ പ്രഖ്യാപിച്ചത്.
എസ്എസ്എൽസി പരീക്ഷകൾ 2024 മാർച്ച് നാല് മുതൽ 25 വരെയാവും നടക്കുക. രാവിലെ 930 മുതലാണ് പരീക്ഷ. മോഡൽ പരീക്ഷകൾ ഫെബ്രുവരി 19 മുതൽ 23 വരെ നടക്കും. ഹയർസെക്കഡറി പരീക്ഷ മാർച്ച് ഒന്ന് മുതൽ 26 വരെയായിരിക്കും നടക്കുക.
എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയക്യാംപുകൾ ഏപ്രിൽ മൂന്ന് മുതൽ 17 വരെയും ഹയർസെക്കണ്ടറി പരീക്ഷകൾ മാർച്ച് ഒന്നു മുതൽ 26 വരെയും നടക്കും. എസ്എസ്എൽസി മൂല്യനിർണയ ക്യാംപ് ഏപ്രിൽ മൂന്ന് മുതൽ 17 വരെയാണ്. ഈ മാസം നിശ്ചയിച്ചിരുന്ന പ്ലസ് വണ്‍ ഇംപ്രൂവ്മെന്ര പരീക്ഷ ഒക്ടോബർ 9 മുതൽ 16 വരെ നടക്കും. നിപ സാഹചര്യം പരിഗണിച്ചാണ് പരീക്ഷാതീയതിയിലെ മാറ്റം. ഐടി പൊതുപരീക്ഷ ഫെബ്രുവരി ഒന്ന് മുതൽ 14 വരെയാവും നടത്തുക.