എല്‍ദോസ് കുന്നപ്പിള്ളി എംഎൽഎക്ക് കുരുക്ക് മുറുകുന്നു. ബലാത്സംഗക്കേസിന് പിന്നാലെ എൽദേസിനെതിരെ വധശ്രമത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കൂടി കേസെടുത്തിട്ടുണ്ട്. കോവളത്ത് വച്ച് വധിക്കാന്‍ ശ്രമിച്ചുവെന്ന പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ വകുപ്പ് ചുമത്തിയത്. ഈ വകുപ്പുകള്‍ ചേര്‍ത്തുള്ള റിപ്പോര്‍ട്ട് ജില്ല ക്രൈംബ്രാഞ്ച് കോടതിയില്‍ നല്കി.
കഴിഞ്ഞ മാസം 14 ന് കോവളം സൂയിസൈഡ് പോയിന്റില്‍ വച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് മൊഴി. വസ്ത്രം വലിച്ചു കിറി അപമാനിച്ചെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. ബലാത്സംഗക്കേസ് ചുമത്തിയോടെ ഒളിവില്‍ പോയ എല്‍ദോസിനെ ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല.
അതേസമയം എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എക്കെതിരെ യുവതി നല്കിയ ബലാത്സംഗ കേസില്‍ തെളിവെടുപ്പ് തുടരുകയാണ്. പെരുമ്പാവൂരുള്ള എംഎല്‍എയുടെ വീട്ടില്‍ ഇന്ന് തെളിവെടുപ്പുണ്ടാവും. വീട്ടില്‍ വെച്ചും എല്‍ദോസ് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി. കഴിഞ്ഞ ദിവസങ്ങളില്‍ കോവളം ഗസ്റ്റ് ഹൗസ്, വിഴിഞ്ഞത്തെ റിസോര്‍ട്ട്, യുവതി താമസിക്കുന്ന സ്ഥലം എന്നിവടങ്ങളില്‍ തെളിവെടുപ്പ് നടത്തിയിരുന്നു.