എറണാകുളം കളമശ്ശേരിയില്‍ യുയാവിനെ അപാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏലൂര്‍ സ്വദേശി രഞ്ജിഷ് ഗോപിനാഥിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരി രഞ്ജിഷിനെ തിരിച്ചറിഞ്ഞിട്ടുണ്ട്.
മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
ദുര്‍ഗന്ധം വമിച്ചതോടെ അടുത്ത മുറിയിലെ ആളുകള്‍ മുറി ചവിട്ടി തുറന്ന് നോക്കിയപ്പോഴാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസമായി ഇദ്ദേഹം പുറത്തേക്ക് വന്നിട്ടില്ലായിരുന്നു.
രഞ്ജിഷ് മാനസിക സംഘര്‍ഷം നേരിട്ടിരുന്നതായും ഇതിന് മരുന്ന് കഴിച്ചിരുന്നതായും വിവരങ്ങളുണ്ട്.