ദുബായ് കരാമയില്‍ കഴിഞ്ഞമാസം ഉണ്ടായ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ ഒരു മലയാളി കൂടി മരിച്ചു. തലശ്ശേരി പുന്നോല്‍ സ്വദേശി നഹീല്‍ നിസാറാണ് മരിച്ചത്. 26 വയസായിരുന്നു. ഇതോടെ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി.

ഗുരുതരമായി പരിക്ക് പറ്റിയ നഹീല്‍ ദുബായ് റാഷിദ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. നഹീല്‍ നിസാര്‍ ഡമാക്ക് ഹോള്‍ഡിംഗ് ജീവനക്കാരനാണ്.

മലപ്പുറം പറവണ്ണ സ്വദേശി യാക്കൂബ് അബ്ദുള്ള, പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന തലശ്ശേരി സ്വദേശി നിധിന് ദാസ് എന്നിവരാണ് നേരത്തെ മരിച്ചത്. ഒക്ടോബര്‍ 17നാണ് കരാമ ബിന്‍ ഹൈദര്‍ ബില്‍ഡിംഗില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്.
നഹീലിന്റെ മൃതദേഹം ദുബായില്‍ ഖബര്‍ അടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റ ഒരു യുവാവ് കൂടി ചികിത്സയില്‍ കഴിയുകയാണ്.
