യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമിന്റെ മകൾ ഷെയ്ഖ മഹ്റ ബിൻത് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം വിവാഹിതയായി. ബിസിനസുകാരനും സംരംഭകനുമായ ഷെയ്ഖ് മന ബിൻ മുഹമ്മദ് ബിൻ റാഷിദ് ബിൻ മന ആൽ മക്തൂമാണ് വരൻ.
വരനും വധുവും സമൂഹ മാധ്യമങ്ങൾ വഴിയാണ് വിവാഹം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. വരന്റെ പിതാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബിൻ മന അൽ മക്തൂം നവദമ്പതികൾക്കായി എഴുതിയ മനോഹരമായ കവിത ഷെയ്ഖ മഹ്റ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇൻസ്റ്റാഗ്രാമിൽ വാർത്ത പങ്കുവെച്ചു.
ഇതേ കവിത ഷെയ്ഖ് മന തന്റെ ഇൻസ്റ്റാഗ്രാമിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. രാജകുടുംബാംഗങ്ങളും തമ്മിലുള്ള വിവാഹ ഉടമ്പടി ഒപ്പുവെക്കുന്ന അവസരത്തിനാണ് കവിത എഴുതിയതെന്നാണ് അറിയിപ്പിലെ വാചകം. വിവാഹ ആഘോഷത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.