ദുബായ്: വ്യാജവിസ , റസിഡൻസ് പെർമിറ്റ് എന്നിവ നിർമിച്ച് പണം തട്ടുന്നവർക്ക് മുന്നറിയിപ്പുമായി ദുബായ് പബ്ലിക് പ്രോസിക്യൂഷൻ. ഔദ്യോഗിക രേഖകൾ വ്യാജമായി ചമയ്ക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നാണ് പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്. ഇത്തരക്കാർക്ക് 10 വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം
വ്യാജരേഖ ചമയ്ക്കുന്നവർക്ക് മാത്രമല്ല വ്യാജമാണെന്ന് അറിഞ്ഞു കൊണ്ട് അവ ഉപയോഗിക്കുന്നവരും ശിക്ഷാ പരിധിയിൽ വരും. കഴിഞ്ഞ വർഷം 10,500 അനധികൃത താമസക്കാരെയാണ് വിചാരണ ചെയ്തത്. മലയാളികളടക്കം നിരവധി പേർ ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ ചതിയിൽ പെടുന്നുണ്ട്. പണം നഷ്ടമായ ശേഷമാണ് പലർക്കും ചതി പറ്റിയകാര്യം മനസിലാകുന്നത്