മൊബൈൽ ഫോണുകളിൽ എത്തുന്ന അജ്ഞാത സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ദുബായ് പൊലീസ് രംഗത്ത്. അജ്ഞാത മെസേജുകളോട് പ്രതികരിക്കുതെന്ന് അധിക്യതർ ഓർമ്മിപ്പിക്കുന്നു. ഇങ്ങനെയുള്ള സന്ദേശങ്ങൾ റീപോസ്റ്റ് ചെയ്യുകയോ പങ്കിടുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്. വ്യാജ സന്ദേശങ്ങളോട് പൊതുജനങ്ങൾ എങ്ങനെ പ്രതികരിക്കണമെന്ന് കാണിക്കാൻ അധികൃതർ ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ട്വീറ്റ് ചെയ്തു.
ഇ-ക്രൈം വിഭാഗത്തിലാണ് ഇത്തരം കേസുകൾ ഉൾപ്പെടുക. #DubaiPolice ടോൾ ഫ്രീ നമ്പറിൽ റിപ്പോർട്ട് ചെയ്തുകൊണ്ട് നിരോധിത മയക്കുമരുന്നുകൾക്കെതിരായ പോരാട്ടത്തിൽ പങ്കുചേരാനും അധിക്യതർ ഓർമ്മിപ്പിക്കുന്നു.
കുവൈറ്റിലും ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. മൊബൈൽ ഫോൺ വിളിച്ചും വാട്സ് ആപ് സന്ദേശങ്ങൾ വഴിയും ലഭിക്കുന്ന വ്യാജ പേമെന്റ് ലിങ്കുകളോട് പ്രതികരിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. അറിയാത്ത ബാങ്ക് അഭ്യര്‍ത്ഥനകളോട് പ്രതികരിക്കരുത്. അക്കൗണ്ടുകള്‍ വേണ്ടത്ര സുരക്ഷിതമല്ലെങ്കില്‍ ഫോണില്‍ നിന്നും ഹാക്കര്‍മാര്‍ക്ക് വിവരങ്ങള്‍ എളുപ്പത്തില്‍ ചോർത്താൻ കഴിയും. സംശയാസ്പദമായ അഭ്യര്‍ത്ഥനകള്‍ കണ്ടെത്തിയാല്‍ ഉടന്‍ ബാങ്കില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അധികൃതര്‍ പറഞ്ഞു.