ഹൈസ്കൂൾ സുഹൃത്തുക്കൾക്കൊപ്പമുള്ള റീയൂണിയൻ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച് ദുബൈ കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. വ്യാഴാഴ്ചയാണ് തന്റെ കൗമാരകാല സുഹൃത്തുകളെ ദുബൈ കിരീടാവകാശി കണ്ടത്. തന്റെ മൂന്ന് ഉറ്റസുഹൃത്തുക്കൾക്കൊപ്പമുള്ള സെൽഫി അദ്ദേഹം പോസ്റ്റ് ചെയ്യുകയും ചിത്രത്തിന് “ഹൈസ്കൂൾ ബോയ്സിൻ്റെ ഒത്തുചേരൽ എന്ന് അടിക്കുറിപ്പ് നൽകുകയും ചെയ്തു.
സമൂഹമാധ്യമങ്ങളിൽ സജീവമായ ഷെയ്ഖ് ഹംദാൻ നിത്യജീവിതത്തിലെ പല നിമിഷങ്ങളും ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്യാറുണ്ട്. ഷെയ്ഖ് ഹംദാൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന് മാത്രം 15.6 ദശലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്. “ഓരോ ചിത്രത്തിനും ഒരു കഥയുണ്ട്, എല്ലാ കഥകൾക്കും നിങ്ങളുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഒരു നിമിഷമുണ്ട്. നന്ദി, ആസ്വദിക്കൂ.” – ഹംദാന്റെ ഇൻസ്റ്റാഗ്രാം ബയോയിൽ ഇങ്ങനെ കുറിച്ചിരിക്കുന്നു.