ദുബായ് എയർപോർട്ട് സെക്യൂരിറ്റി വിഭാഗത്തിന് അംഗീകാരം. ലോകത്തിലെ മികച്ച എയർപോർട്ട് സുരക്ഷാ വിഭാഗത്തിനു ലഭിക്കുന്ന 7 സ്റ്റാർ റേറ്റിങ് നേടിയാണ് ദുബായ് വീണ്ടും ലോകരാജ്യങ്ങൾക്കിടയിൽ ശ്രദ്ധേയമാവുന്നത്. വളരെ വേഗത്തിൽ പൂർത്തീകരിക്കുന്ന യാത്രക്കാരുടെ സുരക്ഷാ പരിശോധന, കൃത്യമായ തെർമൽ സ്കാനിങ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ദുബായ് റേറ്റിംങിന് അർഹമായത്.
സുരക്ഷാ പരിശോധനയുടെ പേരിൽ യാത്രക്കാരെ കൂടുതൽ വലയ്ക്കാതെ കൂടുതൽ സ്കാനറുകൾ ദുബായ് എയർപോർട്ടിൽ സജ്ജീകരിച്ചിട്ടുണ്ട്. ദുബായ് എയർപോർട്ട്, എമിറേറ്റ്സ് വിമാന കമ്പനി എന്നിവരുടെ സഹകരണത്തോടെയാണ് മികച്ച റേറ്റിങ്ങിൽ എത്താൻ കഴിഞ്ഞതെന്ന് ദുബായ് പൊലീസ് പറഞ്ഞു.