വയനാട്ടിലെ ജനവാസ മേഖലയിലിറങ്ങിയ കരടിയെ പിടികൂടാനായില്ല. അവസാനമായി കരടിയെ കണ്ടത് പനമരത്തെ കാരക്കാമലയിലാണ്. കരടിയെ അവിടെ നിന്ന് മാറ്റാന്‍ കാട് ഇല്ലാതത്ത് പ്രതിസന്ധിയാണെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ പയ്യമ്പള്ളിയില്‍ കണ്ട കരടി തോണിച്ചാല്‍, പീച്ചങ്കോട് തരുവണ, കരിങ്ങാരി എന്നീ പ്രദേശങ്ങളിലേക്കും സഞ്ചരിച്ച് എത്തി. കഴിഞ്ഞ ദിവസം കരടിയെ മയക്കുവെടിവെക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ദൗത്യം ഇന്നും തുടരും. കരടി ജനവാസ മേഖലയിലൂടെയുള്ള സഞ്ചാരം തുടരുന്നുണ്ട്.
കരടി വീടിനകത്തെ പഞ്ചസാര പാത്രം എടുത്തുകൊണ്ടു പോയി. പനമരം വെള്ളരി വയലിലെ സോമശേഖരന്‍ എന്നയാളുടെ കടയുടെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയ കരടി സാധനങ്ങള്‍ വാരവലിച്ചിടുകയു ചെയ്തു.