ഫിലിം ഫെയർ അവാർഡ്സ് സൗത്ത് 2023-ലെ മികച്ച നടനുള്ള അവാർഡ് നേടി മലയാളത്തിന്റെ സൂപ്പർതാരം ദുൽഖർ സൽമാൻ. സീതാരാമം എന്ന തെലുങ്ക് ചിത്രത്തിലെ പ്രകടനത്തിനാണ് ഫിലിം ഫെയർ ക്രിട്ടിക്സ് അവാർഡ് ദുൽഖർ സൽമാൻ സ്വന്തമാക്കിയത്. ദുൽഖർ സൽമാൻ നേടുന്ന നാലാമത്തെ ഫിലിം ഫെയർ അവാർഡ് ആണിത്.
തെലുങ്ക് ചിത്രത്തിലെ പ്രകടനത്തിന് ദുൽഖർ സ്വന്തമാക്കുന്ന രണ്ടാമത്തെ ഫിലിം ഫെയർ അവാർഡ് എന്ന പ്രത്യേകതയും ഇതിനുണ്ട്. 2019-ൽ മഹാനടി എന്ന ചിത്രത്തിലെ പ്രകടനത്തിനും മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡ്സ് സൗത്ത് ദുൽഖർ സൽമാൻ നേടിയിരുന്നു. ദുൽഖർ സൽമാൻ മികച്ച നടനുള്ള അവാർഡ് നേടിയതിനൊപ്പം, ഫിലിം ഫെയർ അവാർഡ്സ് സൗത്ത് 2023-ലെ മികച്ച ചിത്രത്തിനുള്ള ക്രിട്ടിക്സ് അവാർഡ് സീതാരാമം നേടിയെടുത്തു.
2023-ൽ റിലീസായ ചിത്രങ്ങൾക്കാണ് ഇപ്പോൾ അവാർഡ് പ്രഖ്യാപിച്ചിരിക്കുന്നത്. നാ താൻ കേസ് കൊട് ആണ് മികച്ച മലയാള ചിത്രം. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷാ വിഭാഗങ്ങളിലാണ് അവാർഡ് പ്രഖ്യാപിച്ചത്.
മികച്ച ചിത്രം –
ആർആർആർ
കടൈസി വ്യവസായി
ന്നാ താൻ പോയി കേസ് കൊട്
പൊന്നിയൻ സെൽവൻ
മികച്ച സംവിധായകൻ
കിരണ്‍ രാജ് – 777 ചാർളി – കന്നഡ
രാജമൌലി – ആർആർർ – തെലുങ്ക്
മികച്ച നടൻ ക്രിട്ടിക്സ് –
ധനുഷ്, മാധവൻ (തമിഴ്)
മികച്ച നടൻ –
എൻടിആർ, രാംചരണ്‍ (തെലുങ്ക്)
കമൽ ഹാസൻ വിക്രം തമിഴ്
റിഷഭ് ഷെട്ടി – കാന്താര – കന്നഡ
സംഗീതസംവിധാനം
എ.ആർ റഹ്മാൻ പൊന്നിയൻ സെൽവൻ തമിഴ്
മികച്ച നടി –
സായിപല്ലവി (ഗാർഗി)
മൃണാൽ താക്കൂർ (തെലുങ്ക്)
ദർശന രാജേന്ദ്രൻ ഹൃദയം മലയാളം
നിത്യ മേനോൻ തിരുച്ചിട്രമ്പലം തമിഴ്
മികച്ച നടി ക്രിട്ടിക്സ്
സായിപല്ലവി വിരാടപർവ്വം തെലുങ്ക്
മികച്ച സഹനടൻ
റാണാ ദഗുബഡി തെലുങ്ക്
ദുൽഖർ സൽമാന്റെ സിനിമാ ജീവിതത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റ് കൂടിയായ സീതാരാമം സംവിധാനം ചെയ്തത് ഹനു രാഘവപുടിയാണ്. മൃണാൾ താക്കൂർ നായികാ വേഷം ചെയ്ത ഈ ചിത്രത്തിൽ രശ്മിക മന്ദാനയും നിർണായക വേഷത്തിലെത്തിയിരുന്നു.
തെലുങ്ക് കൂടാതെ തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്ത ഈ ചിത്രം നിർമ്മിച്ചത് വൈജയന്തി മൂവീസ്, സ്വപ്ന സിനിമാസ് എന്നിവയുടെ ബാനറിൽ സി അശ്വനി ദത്താണ്. സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്സിൽ മികച്ച തെലുങ്ക് ചിത്രം, മികച്ച നടി എന്നിവക്കുള്ള അവാർഡും ഈ ചിത്രം നേടിയെടുത്തിരുന്നു.