ടൊവിനോ തോമസിന്റെ പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ചു. മുന്‍പേ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകന് സൈജു ശ്രീധരനാണ്. ചിത്രം ഒരു പ്രണയ കഥയാണെന്ന് സൈജു ശ്രീധരന് എഡിറ്റോറിയലിനോട് പറഞ്ഞു.
സൈജു ശ്രീധരന് പറഞ്ഞത് :
മുന്‍പേ ഒരു പ്രണയ കഥയാണ്. ഇതിന്റെ ഒരു പശ്ചാത്തലം സാധരണ കണ്ട് വരുന്ന കഥകളില്‍ നിന്നും കുറച്ച് വ്യത്യസ്തമായിരിക്കും. കാരണം രസമുള്ള ഒരു പരിപാടി സിനിമയില്‍ ഉണ്ട്. മുന്‍പേ തീര്‍ച്ചയായും ഒരു പുതിയ കാഴ്ച്ചയായിരിക്കും.
പദ്മാരജന്റെ സിനിമകളില്‍ നിന്നുമാണ് ഞാന്‍ ശരിക്കും സിനിമയെ ഇഷ്ടപ്പെട്ട് വരുന്നത്. ഇന്നലെ എന്നൊക്കെ പോലെ മുന്‍പേ എന്ന പേര്. ചിത്രത്തിന്റെ രചയ്താവ് തന്നെ ഇട്ട പേരാണിത്. പിന്നെ സിനിമ കണ്ട് കഴിയുമ്പോള്‍ എന്തുകൊണ്ട് ഈ പേരിട്ടു എന്ന് മനസിലാകും നമുക്ക്.
മൂന്ന് നാല് വര്‍ഷം മുന്‍പാണ് ഈ കഥയുടെ തുടക്കം. കൊവിഡിന്റെ സമയത്ത് എല്ലാവരും വെറുതെ ഇങ്ങനെ ഈ സൂം ചാറ്റുമായി ഇരിക്കുന്ന സമയമാണ്. അപ്പോഴാണ് ടിന എന്നോട് കഥ പറയുന്നത്. കുറച്ച് കാലമായി അതിന് മുകളില്‍ വര്‍ക്ക് ചെയ്യുന്നു. അടുത്തിടെയാണ് തിരക്കഥ പൂര്‍ത്തിയാകുന്നത്. കുറച്ച് പാടായിരുന്നു അത് എഴുതാന്‍. നല്ല സമയം എടുത്തിട്ട് ചെയ്തിട്ടുണ്ടായിരുന്നു. ആ സമയത്ത് ഞാന്‍ അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന സിനിമ എഡിറ്റ് ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെ ടൊവിനോയെ കണ്ടപ്പോള്‍ കഥ പറയുകയും പുള്ളിക്ക് അത് ഇഷ്ടമാവുകയും ചെയ്തു.
Edited & Directed by Saiju Sreedharan
Written by Tina Thomas
Produced by Dolwin Kuriakose
Songs Rex Vijayan
BGM Sushin Shyam pic.twitter.com/lZInTCJt4D
— Tovino Thomas (@ttovino) January 21, 2024
തിയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസും പേല് ബ്ലു ഡോട്ട് പിക്ചേര്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ പ്രണയചിത്രത്തിന്റെ തിരക്കഥ രചിച്ചത് ടിന തോമസാണ്. ടൊവിനോ പൊലീസ് വേഷത്തിലെത്തുന്ന ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ന് ശേഷം തിയറ്റര്‍ ഓഫ് ഡ്രീംസുമായ് ടൊവിനോ ചേരുന്ന സിനിമയാണ് ‘മുന്‍പേ’.
റിലീസിന് തയ്യാറെടുക്കുന്ന ‘ഫുട്ടേജ്’ എന്ന ചിത്രത്തിന് ശേഷം സൈജു ശ്രീധരന് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘മുന്‍പേ’. സുഷിന് ശ്യാമാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കുന്നത്. റെക്സ് വിജയന്റേതാണ് ഗാനങ്ങള്‍. സൈജു തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.
ഛായാഗ്രഹണം: ഷിനോസ്, വസ്ത്രാലങ്കാരം: രമ്യ സുരേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: പ്രിനിഷ് പ്രഭാകരന്, എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍: ബെന്നി കട്ടപ്പന, കലാസംവിധാനം: അപ്പുണ്ണി സാജന്, വിഷ്വല്‍ എഫക്സ്: മൈന്‍ഡ്സ്റ്റെയിന്‍ സ്റ്റുഡിയോസ്, ഡിഐ സ്റ്റുഡിയോ: കളര്‍ പ്ലാനെറ്റ് സ്റ്റുഡിയോ, ഡിഐ കളറിസ്റ്റ്: രെമേഷ് സി പി, സൗണ്ട് ഡിസൈന്‍: നിക്സണ് ജോര്‍ജ്, ആര്‍ട്ട് വര്‍ക്ക്: യേശുദാസ് വി ജോര്‍ജ്, അസോസിയേറ്റ് എഡിറ്റര്‍: അല്‍ഡ്രിന്‍ ജൂഡ്, സിങ് സൗണ്ട്: വിവേക് കെ എം, സൗണ്ട് മിക്സ്: ഡാന്‍ ജോസ്, പിആര്‍ഒ: ശബരി.