മലയാളത്തിലെ സൂപ്പര്‍ ഹീറോ ചിത്രമായ മിന്നല്‍ മുരളിക്ക് രണ്ടാം ഭാഗം വരുന്നുവെന്ന സൂചന നല്കി ചിത്രത്തിന്റെ പ്രൊഡ്യൂസറായ സോഫിയ പോളിന്റെ മകന് കെവിന് പോളിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.
സ്റ്റോറിയിട്ട് ഉടന്‍ അത് പിന്‍വലിച്ചെങ്കിലും സ്റ്റോറിയുടെ സ്ക്രീന്‍ഷോട്ട് വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. മിന്നല്‍ മുരളിയുടെ രണ്ടാം ഭാഗത്തിനായി വലിയ കാത്തിരിപ്പാണ് ആരാധകര്‍. രണ്ടാം ഭാഗമുണ്ടാകുമെന്നും സമയമെടുത്താകും സ്ക്രിപ്റ്റ് എന്നും സംവിധായകന് ബേസില്‍ ജോസഫ് നേരത്തെ പറഞ്ഞിരുന്നു.
കെവിന് പോളും സോഫിയ പോളിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ഭാഗമാണ്. വാതിലുകള്‍ തുറക്കുന്നു (ദ ഡോര്‍സ് ആര് ഓപണിംഗ്) എന്ന പേരില്‍ മിന്നല്‍ മുരളി ലോഗോ ആയ ‘മ’ , മുഖം മൂടിയുടെ ചിത്രവും പങ്കുവെച്ചുകൊണ്ടാണ് സ്റ്റോറി പോസ്റ്റ് ചെയ്തത്. നേരത്തെയും ഡോര്‍സ് ആര് ഓപ്പണിംഗ് എന്ന പേരില്‍ മിന്നല്‍ മുരളി ലോഗോ വെച്ച് കെവിന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ വീണ്ടും പങ്കുവെച്ച് ഡിലീറ്റ് ചെയ്തതാണ്. മിന്നല്‍ മുരളി രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.
Is That An Alert..???
Bring The Josh ON????⭐????#MinnalMurali ⚡️⚡️#TovinoThomas #BasilJoseph@ttovino @basiljoseph25 @_MinnalMurali pic.twitter.com/cN3uIioTWp
— Saneera Sanu (@SanuSaneera) July 18, 2023
നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്ത മിന്നല്‍ മുരളിക്ക് രാജ്യത്താകെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ടൊവിനോക്കും ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്ത ഗുരു സോമസുന്ദരത്തിനും വലിയ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞ ചിത്രം കൂടിയായിരുന്നു മിന്നല്‍ മുരളി. മിന്നല്‍ മുരളിയേക്കാള്‍ വലിയ മുതല്‍ മുടക്കില്‍ ചിത്രത്തിന്റെ രണ്ടാംഭാഗം ഒരുക്കുമെന്ന് പൂക്കാലം ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തില്‍ ബേസില്‍ ജോസഫ് പറഞ്ഞിരുന്നു.
രണ്ടാം ഭാഗത്തിലെ വില്ലന്‍ ആരായിരിക്കും എന്നത് സംബന്ധിച്ച് ഇപ്പോള്‍ പറയാന്‍ ആവില്ലെന്നും സമയം എടുക്കുമെന്നും ജനങ്ങള്‍ രണ്ടാം ഭാഗത്തിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്നും ബേസില്‍ പറഞ്ഞിരുന്നു. സ്ക്രിപറ്റ് നന്നായി എഴുതണം എന്ന് തന്നെയാണ് ആഗ്രഹമെന്നും ബേസില്‍ പറഞ്ഞിരുന്നു.