കടുത്ത ലഹരി ഉപയോഗം മൂലം മലയാള സിനിമയിലെ ഒരു നടൻ്റെ പല്ല് തേഞ്ഞു തുടങ്ങിയെന്ന പ്രസ്താവനയിൽ ടിനി ടോമിനെതിരെ സംവിധായകൻ എം.എ നിഷാദ്. ടിനി ടോം സാമൂഹിക പ്രതിബദ്ധത കാണിക്കണമെന്നും ലഹരി ഉപയോഗം മൂലം ആരോഗ്യം വരെ തകർന്ന നടൻ്റെ പേര് പുറത്തു പറയണമെന്നും എം.എ നിഷാദ് പറഞ്ഞു.
മലയാള സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് വ്യക്തമായ ബോധ്യമുള്ളത് കൊണ്ടാവുമല്ലോ ടിനി ടോം ഒരു പൊതുവേദിയിലിരുന്ന് ഈ കാര്യങ്ങൾ വിളിച്ചു പറഞ്ഞത്. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഉൾപ്പെട്ടെ വ്യക്തികളാരൊക്കെയാണെന്ന് ടിനി വ്യക്തമാക്കണം അതിനുള്ള തെളിവുകളും പുറത്തു വിടണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്നിൽ അതൊക്കെ അവതരിപ്പിക്കണം. അല്ലാതെ വെറുതെ അമ്മായി കളി കളിക്കരുതെന്നും എം.എ നിഷാദ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
എം.എ നിഷാദിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് –
ടിനി ടോം എന്ന നടൻ,കുടത്തിൽ നിന്നും
ഒരു ഭൂതത്തെ തുറന്നു വിട്ടു…
തീർച്ചയായും അതൊരു ചർച്ചാ വിഷയം
തന്നെ…
ഇനി ടിനി ടോം ,സാമൂഹിക പ്രതിബദ്ധത
കാണിക്കണം…
അയാൽ പറഞ്ഞത് ശരിയാണെന്ന
ഉത്തമ ബോധ്യം അയാൾക്കുണ്ടല്ലോ..
അതു കൊണ്ടാണ് അയാൾ പരസ്യമായി
വിളിച്ച് പറഞ്ഞത്…
ടിനി,താങ്കൾ പറഞ്ഞ പേരുകളുു തെളിവുകളും പുറത്ത്
വിടണം…ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ
മുന്നിൽ അത് അവതരിപ്പിക്കണം…
വെറും അമ്മായി കളി കളിക്കരുത്…
കൈയ്യടിക്ക് വേണ്ടി പറഞ്ഞതല്ല
എന്ന് വിശ്വസിക്കട്ടെ…
കമോൺ ടിനി…കമോൺ
#comeontinitom
സുഹൃത്തുക്കളെ,നമ്മൾ ടിനി ടോമിന്
ധൈര്യം കൊടുക്കണം…
ആ പേരുകൾ പുറത്ത് പറയാൻ..
നമ്മുക്ക് #comeontinitom എന്ന ഹാഷ് ടാഗിന് തുടക്കം കുറിക്കാം