വിവിധ മേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ട് ചാറ്റ്ജിപിടി ഉപയോഗിക്കാൻ തയ്യാറെടുത്ത് ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ). ആദ്യഘട്ടത്തിൽ ബിൽ പേയ്മെന്റുകൾ, ഔട്ടേജ് അപ്ഡേറ്റുകൾ എന്നിവയ്ക്കായി ചാറ്റ്ജിപിടിയെ ഉപയോഗിക്കാനാണ് ദേവ തയ്യാറെടുക്കുന്നത്. ആഗോളതലത്തിൽ തന്നെ ചാറ്റ്ജിപിടി ഉപയോഗിക്കുന്ന ആദ്യത്തെ യുഎഇ സർക്കാർ സ്ഥാപനമാകും ഇതോടെ ദേവ. ചാറ്റ്ബോട്ടുകൾ വഴി 24/7 ഉപഭോക്തൃ പിന്തുണ നൽകാൻ ദേവയെ ChatGPT സഹായിക്കും.
ബില്ലിംഗ് അന്വേഷണങ്ങൾ, ഔട്ടേജ് അപ്ഡേറ്റുകൾ, സേവന അഭ്യർത്ഥനകൾ എന്നിവ പോലുള്ള സാധാരണ ചോദ്യങ്ങൾക്ക് വേഗത്തിൽ തന്നെ ഉത്തരം കണ്ടെത്താൻ ChatGPT ഉപഭോക്താക്കളെ സഹായിക്കുന്നു. സെൻസറുകൾ, സ്മാർട്ട് മീറ്ററുകൾ, കാലാവസ്ഥാ പ്രവചനങ്ങൾ എന്നിങ്ങനെ വിവിധ ഉറവിടങ്ങളിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്തുകൊണ്ട് ഇത് അതിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനും ChatGPTയ്ക്ക് കഴിയും.
ഉപഭോക്തൃ സേവനത്തിന് പുറമേ, അഡ്മിനിസ്ട്രേറ്റീവ് ജോലികളും, മെമ്മോകളും റിപ്പോർട്ടുകളും തയ്യാറാക്കൽ, കരാറുകൾ തയ്യാറാക്കൽ, പരിശീലനം എന്നിങ്ങനെ വിവിധ മേഖലകളിലെ ജീവനക്കാർക്കായി ChatGPT യെ ദേവ പ്രയോജനപ്പെടുത്തുമെന്നും മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.