ഗുസ്തി ഫെഡറേഷന് മുന്‍ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിംഗ് കുറ്റം ചെയ്തതായി ഡല്‍ഹി പൊലീസ് കുറ്റപത്രം. ഗുസ്തി താരങ്ങളെ നിരന്തരം ലൈംഗികാതിക്രമം നടത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബ്രിജ് ഭൂഷണെതിരായ ആറ് പേരുടെ പരാതികളില്‍ ഐപിസി 506, 354,354 എ, 354 ഡി എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. കേസില്‍ ബ്രിജ് ഭൂഷണ് വിചാരണ നേരിടണമെന്ന് ഡല്‍ഹി പൊലീസ് കോടതിയോട് അറിയിച്ചു. കേസില്‍ 108 സാക്ഷികളോട് പൊലീസ് സംസാരിച്ചു.
കേസില്‍ ജൂലൈ 18ന് ഹാജരാകാന്‍ ബ്രിജ് ഭൂഷണോട് ഡല്‍ഹി റോസ് അവന്യു കോടതി നിര്‍ദേശിച്ചു.
ഗുസ്തി താരങ്ങളുടെ നീണ്ട നാളത്തെ പ്രതിഷേധത്തിനൊടുവിലാണ് ബ്രിജ് ഭൂഷണെതിരെ നടപടിയുണ്ടാകുന്നത്. 37 ദിവസത്തോളമാണ് ജന്തര്‍ മന്ദറില്‍ ഗുസ്തി താരങ്ങള്‍ പ്രതിഷേധിച്ചത്. പ്രതിഷേധം ശക്തമായതോടെ കേന്ദ്ര സ്പോര്‍ട്സ് മന്ത്രി അനുരാഗ് താക്കൂര്‍ ഗുസ്തി താരങ്ങളുമായി ചര്‍ച്ച നടത്തിയത്. ഗുസ്തി താരങ്ങളുടെ പ്രതിഷോധത്തില്‍ പ്രധാനമന്ത്രി അടക്കം തുടര്‍ന്ന മൗനത്തില്‍ വലിയ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.