സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സിനെ ഇനി വനിതാ ഐജിമാര്‍ നയിക്കും. ചരിത്രത്തിലാദ്യമായാണ് രണ്ട് വനിതകളെ ഐജി റാങ്കിലേക്ക് ഉയര്‍ത്തിയത്. റാപിഡ് ആക്ഷന്‍ ഫോഴ്സ് ഐജിയായി ആനി എബ്രഹാമിനെയും ബിഹാര്‍ സെക്ടര്‍ ഐജിയായി സാമ ദുണ്ദിയയേയുമാണ് നിയമിച്ചത്.
രാഷ്ട്രപതിയുടെ പോലീസ് മെഡല്‍, വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡല്‍, അതി ഉത്കൃഷ്ടി സേവ പദക്കം തുടങ്ങിയ ബഹുമതികള്‍ കരസ്ഥമാക്കിയിട്ടുള്ളവരാണ് ആനിയും സീമയും. ഇരുവരും 1986 ല്‍ സര്‍വീസില്‍ പ്രവേശിച്ചവരാണ്. 35 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സിആര്‍പിഎഫില്‍ ആദ്യ വനിതാ ബറ്റാലിയന് നിലവില്‍ വന്നത്. നിലവില്‍ ആറ് ബറ്റാലിയനുകളിലായി 6,000 ല്‍ അധികം വനിതാ ഉദ്യോഗസ്ഥരാണുള്ളത്.