ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരെ തൃശൂര്‍ അതിരൂപത. കത്തോലിക്ക സഭയുടെ മുഖപത്രത്തിലെ ലേഖനത്തിലാണ് വിമര്‍ശനം. മണിപ്പൂരിലും യുപിയിലും കാര്യങ്ങള്‍ നോക്കാന്‍ ആണുങ്ങള് ഉണ്ടെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയ്ക്കെതിരെയാണ് പ്രധാനമായും വിമര്‍ശനം നടത്തിയിരിക്കുന്നത്.
‘മണിപ്പൂര്‍ കലാപത്തിലെ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യ ബോധമുള്ളവര്‍ക്ക് മനസിലാകും. മണിപ്പൂര്‍ കത്തിയപ്പോള്‍ ഈ ആണുങ്ങള് എന്തെടുക്കുകയായിരുന്നു. പ്രധാനമന്ത്രിയോടോ ബിജെപിയുടോ കേന്ദ്ര നേതൃത്വത്തോടോ ചോദിക്കാന്‍ ആണത്തമുണ്ടോ എന്നാണ് ജനം തിരിച്ച് ചോദിത്തും. അതല്ല, മണിപ്പൂര്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും. ഇവിടെയും വോട്ട് ചെയ്ത് ഞങ്ങളെ ജയിപ്പിക്കുക, ഭരണം കിട്ടിയാല്‍ കേരളവും മണിപ്പൂരാക്കി തരാം എന്നതാണോ ലക്ഷ്യമെന്ന് ചോദിക്കുന്നവരുമുണ്ട്,” എന്നും മുഖപത്രത്തില്‍ വിമര്‍ശിക്കുന്നു.
പ്രസ്താവനയ്ക്കെതിരെ കത്തോലിക്ക കോണ്‍ഗ്രസ് തൃശൂര്‍ മുനിസിപ്പല്‍ കോര്പ്പറേഷന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. ബിജെപിയുടെ അപ്രഖ്യാപിത സ്ഥാനാര്‍ത്ഥിയുടെ പ്രസ്താവന തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് വിലയിരുത്തലിലാണ് മറ്റ് പാര്‍ട്ടികള്‍. സ്വന്തം പാര്‍ട്ടിക്ക് തൃശൂരില്‍ പറ്റിയ ‘ആണുങ്ങള്’ ഇല്ലാത്തതുകൊണ്ടാണോ ഇദ്ദേഹം ജില്ലയില്‍ ആണാകാന്‍ വരുത്തമെന്ന ചോദ്യം അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ നേരത്തെ തന്നെ കൗതുകമുയര്‍ത്തിയിട്ടുണ്ടെന്നും മുഖപത്രം വിലയിരുത്തുന്നു.
തെരഞ്ഞെടുപ്പിന് മുമ്പ് മതതീവ്രവാദികള്‍ എത്ര ചമഞ്ഞാലും തിരിച്ചറിയാനുള്ള വിവേകം ജനങ്ങള്‍ കാണിക്കാറുണ്ടെന്നും കത്തോലിക്ക സഭ വിമര്‍ശിക്കുന്നു.