ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണെറ്റഡ് വിട്ടു. റൊണാൾഡോയും ക്ലബും തമ്മിൽ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് നടപടി. റൊണാൾഡോയുടെ സേവനങ്ങൾക്ക് നന്ദി അറിയിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് ട്വീറ്റ് ചെയ്തു. ക്ലബ്ബിനും കോച്ചിനും എതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയ റൊണാൾഡോയുടെ അഭിമുഖം വിവാദമായതിന് പിന്നാലെയാണ് താരവും ക്ലബ്ബും വഴി പിരിയുന്നത്.
പരസ്പര ധാരണപ്രകാരമാണ് ക്ലബ്ബും താരവും വഴിപിരിയുന്നതെന്ന് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. ലോകകപ്പിന് പോർച്ചുഗലിനെ നയിക്കുന്ന റൊണാൾഡോയുടെ പ്രതികരണം ഇനിയും വന്നിട്ടില്ല.