വൈക്കത്ത് വള്ളം മുങ്ങി നാല് വയസ്സ്കാരനടക്കം 2 പേർ മരണപ്പെട്ടു. ഒരു കുടുംബത്തിലെ ആറ് പേർ സഞ്ചരിച്ച വള്ളം മുങ്ങിയാണ് അപകടമുണ്ടായത്. വൈക്കം തലയാഴം ചെട്ടിക്കാരി ഭാഗത്താണ് അപകടം നടന്നത്. അപകടത്തിൽ പുത്തൻതറ ശരത്(33), ഇദ്ദേഹത്തിന്റെ സഹോദരിയുടെ മകൻ ഇവാൻ (4) എന്നിവരാണ് മരിച്ചത്.
മരിച്ച ഇവാൻ ഉദയനാപുരം പഞ്ചായത്തംഗം ദീപേഷിന്റെ മകനാണ്.
വള്ളത്തിൽ മരണവീട്ടിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്. അപകടത്തിൽപെട്ട മറ്റ് നാലുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരു കുട്ടിയുടെ നില ഗുരുതരമാണ്.