അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ ക്ഷണിച്ചതുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി സിപിഐഎം പൊളിറ്റ് ബ്യൂറോ. മതപരമായ ചടങ്ങുകളെ രാഷ്ട്രീയ വത്കരിക്കുന്നത് ശരിയല്ലെന്നും അതുകൊണ്ട് തന്നെ അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ സിപിഎം പങ്കെടുക്കില്ലെന്നും പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു.
അയോധ്യയിലെ ചടങ്ങ് സിപിഎം ബഹിഷ്കരിക്കുകയല്ല മതത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് ശരിയല്ലെന്ന നിലപാട് വ്യക്തമാക്കുകയാണ് ചെയ്യുന്നതെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
ജനങ്ങള്‍ മതത്തില്‍ വിശ്വസിക്കുന്നതിനെ സിപിഐഎം ബഹുമാനിക്കുന്നു. പക്ഷെ മതത്തെ രാഷ്ട്രീയ വത്കരിക്കുന്നത് ശരിയല്ല. ഇപ്പോള്‍ നടക്കുന്നത് തികച്ചും രാഷ്ട്രീയ പരമായ കാര്യമാണ്. രാഷ്ട്രീയവും മതവും രണ്ടായി തന്നെ ഇരിക്കേണ്ട കാര്യമാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.