അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപ പരാമര്‍ശം നടത്തിയ സിനിമാതാരം വിനായകനെതിരെ ഡി.ജി.പിക്ക് പരാതി. കെ.പി.സി.സി മൈനോരിറ്റി സെല്‍ സ്റ്റേറ്റ് കോഡിനേറ്റര്‍ മനോജ് കോക്കാട്ടാണ് ഡി.ജി.പിക്ക് ഇ-മെയില്‍ മുഖേന പരാതി നല്‍കിയത്. ഉമ്മന്‍ ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്തുകയും അനാദരവ് കാണിക്കുകയും ചെയ്തുവെന്നാണ് പരാതി.
നടന്റെ അനവസരത്തിലെ പ്രസ്താവനയ്ക്കെതിരെ കേസ് എടുത്ത് മാതൃകാപരമായി നടപടി സ്വീകരിക്കണമെന്നാണ് പരാതിയില്‍ പറയുന്നത്.
ആരാണ് ഉമ്മന്‍ ചാണ്ടിയെന്നും ഉമ്മന്‍ ചാണ്ടി ചത്തു പോയി. എന്തിനാണ് മൂന്ന് ദിവസം ഇതും കൊണ്ട് നടക്കുന്നതെന്നും പത്രക്കാരോടാണ് പറയുന്നതെന്നും, മതിയാക്കണമെന്നുമാണ് വിനായകന് വീഡിയോയില്‍ പറയുന്നത്.
‘ആരാണ് ഉമ്മന്‍ ചാണ്ടി? എന്തിനാടോ മൂന്ന് ദിവസം ഒക്കെ ?പത്രക്കാരോടാണ് പറയുന്നത്. ഉമ്മന്‍ ചാണ്ടി ചത്ത്. അതിന് ഞങ്ങളെന്ത് ചെയ്യണം? എന്റെ അച്ഛനും ചത്ത്, നിങ്ങടെ അച്ഛനും ചത്ത്. അതിന് ഞങ്ങള്‍ എന്ത് ചെയ്യണം. നിര്‍ത്തിയിട്ട് പോണം പത്രക്കാര്. നില്ലവനാണെന്ന് നിങ്ങള്‍ വിചാരിച്ചാലും ഞാന്‍ വിചാരിക്കൂല. കരുണാകരന്റെ കാര്യം നോക്കിയാല്‍ അറിയില്ലേ ഇയാള്‍ ആരൊക്കെയാണെന്ന്. അപ്പോള്‍ നിര്‍ത്ത്. ഉമ്മന്‍ ചാണ്ടി ചത്തു പോയി. അത്രയേ ഉള്ളു,’ വിനായകന് വീഡിയോയില്‍ പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതിന് പിന്നാലെ വിനായകന് വീഡിയോ പിന്‍വലിച്ചെങ്കിലും അത് വലിയ രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഷെയര്‍ചെയ്യപ്പെട്ടു. വ്യാപക പ്രതിഷേധമാണ് വിനായകനെതിരെ ഉയരുന്നത്.