കണ്ണൂർ: ADM നവീന ബാബുവിന്റെ മരണത്തിൽ പ്രതിചേർക്കപ്പെട്ട പി പി ദിവ്യ കളക്ടർ ക്ഷണിച്ചിട്ടാണ് തന്നെയാണ് യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തതെന്ന വാദത്തിൽ ഉറച്ച് നിൽക്കുന്നു.കേസിൽ പൊലീസിന്റെ അന്വേഷണം തെറ്റായ ദിശയിലാണെന്നും ദിവ്യ ആരോപിക്കുന്നു.
പ്രശാന്തന്റെ പരാതിയെ തുടർന്നെന്നും ഇത് പ്രശാന്ത് പോലീസിന് മുന്നിലും ആരോഗ്യ വകുപ്പിന്റെ അന്വേഷണ സംഘത്തിന് മുന്നിലും ആവർത്തിച്ചിട്ടുണ്ടെന്നും ജാമ്യ ഹർജിയിൽ പറയുന്നു. എന്നാൽ പ്രശാന്തന്റെ മൊഴി പോലീസ് കോടതിയിൽ ഹാജരാക്കിയില്ല.
ഈ മൊഴി ഹാജരാക്കിയാൽ പ്രശാന്ത് പണം നൽകി എന്ന ആരോപണം സാധൂകരിക്കപ്പെട്ടേനെ എന്നാണ് ദിവ്യയുടെ വാദം.തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പി പി ദിവ്യയുടെ ജാമ്യാപേക്ഷ തള്ളിയത്. ഒറ്റവാക്കിലായിരുന്നു കോടതി ഉത്തരവ്. ആത്മഹത്യാപ്രേരണക്കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. ഇതിന് പിന്നാലെയായിരുന്നു ദിവ്യയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.