കുഞ്ചാക്കോ ബോബന്റെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തി മെഗാസ്റ്റാർ മമ്മൂട്ടി. ദി മെഗാ ഷൂട്ടർ എന്ന തലക്കെട്ടോടെയാണ് ഫാൻ ബോയ് മൊമെന്റ് കുഞ്ചാക്കോ ബോബൻ പങ്കുവച്ചിരിക്കുന്നത്.വെടിയൊച്ചയുടെ ശബ്ദമാണ് ദൃശ്യത്തിൽ ഉപയോഗിച്ചിരിക്കുന്നത്.
പുഞ്ചിരിയോടെ ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്യുന്ന കുഞ്ചാക്കോ ബോബനെയും ചിത്രത്തിൽ കാണാം. പോസ്റ്റിന് താഴെ മമ്മൂട്ടിയെടുത്ത ചിത്രം കമന്റായി താരം പോസ്റ്റ് ചെയ്തിട്ടുമുണ്ട്.