മുഖ്യമന്ത്രി പിണറായി വിജയന് ആദ്യമായി വന്ദേഭാരതില്‍ യാത്ര ചെയ്യുന്നു. കണ്ണൂര്‍ മുതല്‍ എറണാകുളം വരെയാണ് യാത്ര. ട്രെയിന്‍ 3.42ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുറപ്പെട്ടു.
പയ്യന്നൂരില്‍ ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാനായാണ് മുഖ്യമന്ത്രി കണ്ണൂരിലെത്തിയത്. തിരിച്ചുള്ള യാത്രയ്ക്കാണ് വന്ദേഭാരത് തെരഞ്ഞെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ സുരക്ഷ കണക്കിലെടുത്ത് ട്രെയിനില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
വന്ദേ ഭാരത് ട്രെയിന്‍ പുറപ്പെടുന്നതിന് മുമ്പ് ഡ്രോണ്‍ പറത്തിയും പരിശോധന നടത്തിയിരുന്നു. അതിവേഗ പാതയായ സില്‍വര്‍ ലൈന്‍ വേണ്ടെന്ന പ്രതിഷേധങ്ങള്‍ക്കിടെയാണ് കേരളത്തില്‍ വന്ദേഭാരത് ട്രെയിന്‍ കേന്ദ്രം അനുവദിക്കുന്നത്. സില്‍വര്‍ ലൈന്‍ വേണ്ടെന്നും വന്ദേ ഭാരത് മതിയെന്ന തരത്തിലുമുള്ള ചര്‍ച്ചകളും ഇതിന് പിന്നാലെ ഉയര്‍ന്നിരുന്നു.