ഡൽഹി: കുട്ടികളുടെ അശ്ശീല വിഡിയോകൾ ഡൗൺലോഡ് ചെയ്ത് കാണുന്നത് പോക്സോ നിയമ പ്രകാരവും ഐടി ആക്ട് പ്രകാരവും കുറ്റകരം അല്ലെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു. ഈ ഉത്തരവ് റദ്ദാക്കികൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ സുപ്രധാന വിധി പ്രസ്താവം.ദൃശ്യങ്ങൾ കാണുന്ന വ്യക്തിക്ക് മറ്റ് ലാഭ ലക്ഷ്യങ്ങൾ ഉണ്ടെങ്കിൽ പോക്സോ നിയമ പ്രകാരം കുറ്റകരം ആകുമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ലഭിച്ചാൽ അത് പൊലീസിനെ അറിയിക്കാതിരിക്കുന്നത് കുറ്റകരം ആണെന്നും സുപ്രീം കോടതി.ചൈൽഡ് പോണോഗ്രഫി എന്ന പദം ഉപയോഗിക്കരുതെന്നും പകരം ചൈൽഡ് സെക്ഷ്വൽ ആൻഡ് എക്സ്പ്ളോറ്റീവ് ആൻഡ് അബ്യൂസ് മെറ്റീരിയൽ എന്ന പ്രയോഗം കൊണ്ട് വരാൻ സുപ്രീംകോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു.
ഇതിനായി ഓർഡിനൻസ് ഉടൻ കൊണ്ടുവരണമെന്നും സുപ്രീംകോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.