കാസര്‍ഗോഡ് പ്രസംഗ വേദയില്‍ നിന്ന് ഇറങ്ങിപോയി മുഖ്യമന്ത്രി പിണറായി വിജയന്. പ്രസംഗിച്ച് തീരുന്നതിന് മുമ്പ് അനൗണ്‍സ്മെന്റ് നടത്തിയതില്‍ ദേഷ്യപ്പെട്ടാണ് മുഖ്യമന്ത്രി വേദിയില്‍ നിന്ന് ഇറങ്ങിപോയത്.

കാസര്‍ഗോഡ് ബേഡഡുക്ക ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്കിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രി സംസാരിച്ച് അവസാനിപ്പിക്കുന്നതിന് മുമ്പ് അടുത്തയാളെ വേദിയിലേക്ക് വിളിച്ചതാണ് മുഖ്യമന്ത്രിയെ ക്ഷുഭിതനാക്കിയത്.

കെട്ടിടം ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു. നിങ്ങള്‍ക്ക് എന്റെ അഭിവാദ്യങ്ങള്‍,’ എന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ അത് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് അടുത്തായളെ വിളിച്ചതാണ് മുഖ്യമന്ത്രിയെ ക്ഷുഭിതനായത്. ഇത് ശരിയായ നടപടിയല്ല. ഞാന്‍ സംസാരിച്ച് തീര്‍ന്നിട്ടല്ലേ അടുത്തയാളെ വിളിക്കേണ്ടത്. അയാള്‍ക്ക് ചെവിയും കേള്‍ക്കില്ലെന്ന് തോന്നുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന് ശേഷം വേദി വിട്ട് ഇറങ്ങുകയായിരുന്നു മുഖ്യമന്ത്രി.
